പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് വി എസ് ഉദുമയില്‍
ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തോറ്റ ചരിത്രമേ ഉള്ളുവെന്ന് വി എസ്
മൂന്ന് പതിറ്റാണ്ടായി ഇടതുപക്ഷത്തിനോടൊപ്പമുള്ള ഉദുമ മണ്ഡലം തിരിച്ച് പിടിക്കാന്‍ യുഡിഎഫ് കെ സുധാകരനെ ഇറക്കിയതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ പ്രചാരണം ശക്തമാണ്. പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിലെത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉദുമ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനാണ് വിജയം. കെ സുധാകരനെ രംഗത്തിറക്കിയതോടെ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ കെ സുധാകരന്റെ സാനിധ്യം ഇടതുപക്ഷത്തെ കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തോറ്റ ചരിത്രമേ ഉള്ളുവെന്ന് വി എസ് പരിഹസിച്ചു. ഇടുതപക്ഷ സ്ഥാനാര്‍ഥിക്ക് മുന്നില്‍ ഉദുമയിലും അദ്ദേഹത്തിന് അടിയറവ് പറയേണ്ടിവരുമെന്നും വിഎസ് പറഞ്ഞു.
കെ സുധാരനെതിരെ വിഭാഗീയതകള്‍ മാറ്റിവെച്ച് ഇടതുപക്ഷം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.