ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി
തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച മെത്രാപ്പോലീത്തയുടെ നിലപാടിലെ അവ്യക്ത നീക്കുന്നതിനായിരുന്നു കൂടികാഴ്ച
കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുമായി കൂടികാഴ്ച നടത്തി. മാര്‍ത്തോമ്മ സഭ, യുഡിഎഫ് വിരുദ്ധ നിലപാട് സ്വീകരിച്ചേക്കുമെന്ന പ്രചരണങ്ങള്‍ക്കിടെയായിരുന്നു അനൌദ്യോഗിക കൂടികാഴ്ച. തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച മെത്രാപ്പോലീത്തയുടെ നിലപാടിലെ അവ്യക്ത നീക്കുന്നതിനായിരുന്നു കൂടികാഴ്ചയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പരവൂര്‍ വെടികെട്ട് ദുരന്തത്തിലെ ഇരകകള്‍ക്ക് മാര്‍ത്തോമ്മ സഭ പ്രഖ്യാപിച്ച സഹായ ധനം കൈമാറാന്‍ എത്തിയപ്പോഴാണ് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുമായി ഉമ്മന്‍ ചാണ്ടിയും വി എം സുധീരനും അനൌദ്യോഗിക കൂടികാഴ്ച നടത്തിയത്. തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് മെത്രാപ്പോലീത്ത നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
പുതുശേരിക്കെതിരെ ജില്ലയിലെ മുതിര്‍ന്ന നേതാവ് പി ജെ കുര്യനും പരസ്യ നിലപാട് എടുത്തിരുന്നു. എന്നാല്‍ പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായ കുര്യന്റെ പ്രസ്താവന സഭാ നിലപാടല്ലെന്ന് മെത്രാപ്പോലീത്ത നേതാക്കളെ അറിയിച്ചതായാണ് സൂചന.
ധനസഹായം കൈമാറിയ ചടങ്ങില്‍ മുഖ്യമന്ത്രിയും, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും മന്ത്രി അടൂര്‍ പ്രകാശും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് നേരില്‍ കാണണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവശ്യത്തെത്തുടര്‍ന്ന് സുധീരനുമായും മെത്രാപ്പോലീത്ത പ്രത്യേകം കൂടിക്കാഴ്ച നടത്തിയത്.
നേരത്തെ തിരുവല്ലയിലെ പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മെത്രാപ്പോലീത്ത പരസ്യ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതില്‍ സഭാ വിശ്വാസികളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നതോടെ പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ മുന്നില്‍ നിന്ന പുതുശ്ശേരിക്ക് ഇത്തവണ സീറ്റ് നല്‍കിയത് ധാര്‍മികമായി ശരിയല്ലെന്നായിരുന്നു മെത്രാപ്പോലിത്തയുടെ പരാമര്‍ശം.
ജില്ലയിലെ മണ്ഡലങ്ങളില്‍ നിര്‍ണാക സ്വാധീനമുള്ള മാര്‍ത്തോമാ സഭ ഇത്തവണ യുഡിഎഫ് വിരുദ്ധ സമീപനം സ്വീകരിച്ചേക്കുമെന്ന പ്രചരണം ശക്തമായിരുന്നു. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വവുമായി ഉടലെടുത്ത അകല്‍ച്ച ഇല്ലാതാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.