ഡിഫ്തീരിയ രോഗികളുടെ വിവരങ്ങള്‍ ലഭിക്കാതെ ആരോഗ്യ വകുപ്പ് കുഴങ്ങുന്നു

Update: 2017-05-26 05:07 GMT
Editor : Sithara
ഡിഫ്തീരിയ രോഗികളുടെ വിവരങ്ങള്‍ ലഭിക്കാതെ ആരോഗ്യ വകുപ്പ് കുഴങ്ങുന്നു
Advertising

സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭിക്കാന്‍ സംവിധാനങ്ങളില്ല

Full View

ഡിഫ്തീരിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും രോഗികളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൃത്യമായി ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭിക്കാന്‍ സംവിധാനങ്ങളില്ല. സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടില്ല.

കഴിഞ്ഞ ദിവസം ഡിഫ്തീരിയ പിടിപെട്ട് മരിച്ച മുഹമ്മദ് അഫ്സാഫ് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോഴാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുടെ കൃത്യമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് ലഭിക്കുന്നില്ല. നിയമപ്രകാരം ആരോഗ്യ വകുപ്പിന് സ്വകാര്യ ആശുപത്രികളില്‍ നിന്നും വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സര്‍ക്കാര്‍ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ വിവരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് കൈമാറുക. സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ലഭിക്കാനും സംവിധാനമില്ല. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരുടെ വിവരങ്ങള്‍ ലഭിക്കാത്തതാണ് ആരോഗ്യ വകുപ്പിന് മുന്നിലെ പ്രധാന വെല്ലുവിളി. പ്രതിരോധ കുത്തിവെപ്പിനെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാത്തതാണ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News