ശുദ്ധജലസ്രോതസായിരുന്ന കുളം മലിനീകരിച്ചതിനെതിരെ നാട്ടുകാര്‍
ഒരു കാലത്ത് ഈ നാടിന്‍റെ പ്രധാന ജലസ്രോതസായിരുന്നു വലിയ കുളം. എന്നാല്‍ സമീപത്തെ ഹോട്ടലുകളിലെയും, കടകളിലെയും മാലിന്യം തളളി ഇവിടെ ദുര്‍ഗന്ധം വമിക്കുന്നു. മഴക്കാലമായതോടെ നാട്ടുകാരുടെ ദുരിതം വര്‍ധിച്ചു.
മലപ്പുറം എരമംഗലത്തെ വലിയകുളം വര്‍ഷകാലമായതോടെ രോഗങ്ങള്‍ പരത്തുന്ന ഇടമായി മാറിയിരിക്കുന്നു. കുളത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിനാല്‍ വിവിധ പകര്‍ച്ച വ്യാധികളാണ് പ്രദേശത്ത് പിടിപെടുന്നത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് 90സെന്‍റിലധികം വരുന്ന വലിയകുളം സ്ഥിതിചെയ്യുന്നത്.ഒരു കാലത്ത് ഈ നാടിന്‍റെ പ്രധാന ജലസ്രോതസായിരുന്നു വലിയ കുളം. എന്നാല്‍ സമീപത്തെ ഹോട്ടലുകളിലെയും, കടകളിലെയും മാലിന്യം തളളി ഇവിടെ ദുര്‍ഗന്ധം വമിക്കുന്നു. മഴക്കാലമായതോടെ നാട്ടുകാരുടെ ദുരിതം വര്‍ധിച്ചു.
കൊതുകുകള്‍ പെരുക്കിയതിനാല്‍ വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെടുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. കുളം വൃത്തിയാക്കി മികച്ച ജലസ്രോതസാക്കി നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.