ശമ്പളം-പെന്‍ഷന്‍ ദിനങ്ങള്‍; ആശങ്കവേണ്ട, ആവശ്യത്തിന് പണമെത്തിക്കുമെന്ന് ആര്‍ബിഐ
നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ ശമ്പളവിതരണദിനങ്ങള്‍ക്ക് ഇന്ന് തുടക്കും
നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള ആദ്യ ശമ്പള വിതരണ ദിനങ്ങള്‍ക്ക് ഇന്ന് തുടക്കം. വിവിധ കാര്യങ്ങള്‍ക്കായി വലിയ തുക പിന്‍ വലിക്കേണ്ടിവരും എന്നതിനാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ ആശങ്ക വേണ്ടന്നും പണമെത്തിക്കാന്‍ സുസജ്ജമാണെന്നും റിസ്സര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്നുമുതല്‍ ചുരുങ്ങിയത് എഴാം തിയ്യതി വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെ എണ്ണമറ്റ പൊതു -സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടുക. ഭൂരിഭാഗവും അക്കൌണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നവയായിരിക്കും. അതുകൊണ്ട് തന്നെ അത്യാവശ്യകാര്യങ്ങള്‍ക്കായി അവ പിന്‍വലിക്കാന്‍ ഈ ആഴ്ച ബാങ്കകുളിലും എടിഎമ്മുകളിലും തിരക്ക് ശക്തമാകും.
തൊഴിലാളികള്‍ക്ക് ശമ്പളം കയ്യില്‍ കൊടുക്കുന്നവരും പണം പിന്‍വലിക്കാനായി ബാങ്കിലെത്തും. ഈ സാഹചര്യം മുന്നില്‍ കണ്ട് ആവശ്യമായ പണം ബാങ്കുകളിലെത്തിക്കാനുള്ള മുന്നൊരുക്കം നടത്തിയുണ്ടെന്നാണ് റിസ്സര്‍ബാങ്ക് കേന്ദ്ര ധന കാര്യമന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം. ഇതിനായി ദിവസങ്ങള്‍ക്ക് മുമ്പേ രാജ്യത്തെ നോട്ടടി കേന്ദ്രങ്ങളില്‍ 500 രൂപ നോട്ടിന്റെ ആച്ചടി മാത്രമാണ് നടക്കുന്നതെതും റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. 20 മുതല്‍ 30 ശതമാനം വരെ അധിക പണം ബാങ്കുകളിലെത്തിക്കുമെന്നാണ് ആര്‍ബിഐയുടെ ഉറപ്പ്. എന്നാല്‍ രണ്ടു ദിവസം മുമ്പേ പണം കഴിഞ്ഞ അവസ്ഥയിലാണ് രാജ്യത്തെ മിക്ക ബാങ്കുകകളും. ഡല്‍ഹി, മുബൈ, ബാഗ്ലൂര്‍ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ പോലും പല പ്രമുഖ ബാങ്കുകളുടെ ശാഖകളും പണമില്ലന്ന് അറിയിച്ച് അടച്ച നിലയിലാണ്.