വിളവെടുപ്പാനന്തര നഷ്ടം കുറക്കാൻ പ്രത്യക കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്

കാർഷിക വില നിർണ്ണയ ബോർഡ് സംഘടിപ്പിച്ച ദേശീയ ശില്പശാല ഉൽഘാടനം ചെയ്യവെയായിരുന്നു മന്ത്രി പദ്ധതിയെക്കുറിച്ച് പറഞ്ഞത്

Update: 2025-01-08 15:35 GMT
Editor : ശരത് പി | By : Web Desk
Advertising

എഖ വിളവെടുപ്പാനന്തര നഷ്ടം കുറക്കാൻ പ്രത്യക കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് കാർഷിക വില നിർണ്ണയ ബോർഡ് സംഘടിപ്പിച്ച ദേശീയ ശില്പശാല ഉൽഘാടനം ചെയ്തുകൊണ്ട് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർഷിക വില നിർണയ ബോർഡ് നടത്തിയ പഠനപ്രകാരം കേരളത്തിന്റെ വിളവെടുപ്പാനന്തര നഷ്ടം 1507.39 കോടി രൂപയെന്നതും ഇതിൽ കർഷകരുടെ മാത്രം നഷ്ടം 1147.71 കോടിയാണെന്നതും ഏറെ അതിശയിപ്പിക്കുന്നുവെന്നും, ഈ ശില്പശാലയിലേക്ക് നയിച്ച ഘടകം അതാണെന്നും മന്ത്രി പറഞ്ഞു. നാളീകേരം, അടയ്ക്ക, കുരുമുളക്, വാഴ, കശുമാവ്, പൈനാപ്പിൾ, മാങ്ങ, മരച്ചിനി, നെല്ല്, കാരറ്റ്, പയർ, പടവലം, പാവയ്ക്ക എന്നീ വിളകളിലാണ് പഠനം നടത്തിയത്. സ്വന്തം ഉൽപ്പന്നതിനു വില നിർണ്ണയിക്കാൻ പോലും കർഷകന് അവകാശം നിഷേധിക്കപ്പെടുന്നു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. വിളവെടുപ്പാനന്തരം കാർഷികോല്പന്നങ്ങൾ കർഷകൻറെ തന്നെ ഉടമസ്ഥതയിൽ സംഭരിക്കുന്നതിനും, സംസ്‌കരിക്കുന്നതിനും, വിപണനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങളാണ് കർമ്മ പദ്ധതി പ്രവർത്തികമാകുന്നതിലൂടെ സാധിക്കുക. അതിലൂടെ കർഷകരുടെ വരുമാന വർദ്ധനവ് ഉറപ്പാക്കാനുമാവുന്നു എന്നതാണ് പ്രധാനം. അതിനെല്ലാം ആവശ്യമായ വിളവെടുപ്പാനന്തര പരിപാലന മാർഗ്ഗരേഖ രൂപപ്പെടുത്താൻ ഈ ശില്പശാലയിലൂടെ സാധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിമാന പദ്ധതിയായ 'കേര'യിൽ ഈ മേഖക്കായിരിക്കും പ്രാധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു.

കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, APEDA, നബാർഡ്, എന്നിവയുടെ സഹായങ്ങൾ വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനുളള ശീതീകരിച്ച സംഭരണ കേന്ദ്രങ്ങൾ ഉൾപ്പടെയുളള അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ഉപയോഗിക്കും. ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത, നൂതന സാങ്കേതിക വിദ്യകൾ ഇതിന്റെ പ്രധാന ഭാഗമായി പ്രചരിപ്പിക്കും. കൃഷിഭവനുകളിലെ പുതിയ ഇടപെടലുകളായി വിളവെടുപ്പാനന്തര പരിപാലനം മാറേണ്ടതുണ്ട്. കുട്ടനാട്ടിലും തൃശ്ശൂരിലെ കോൾപാടങ്ങൾ അനുയോജ്യമായ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും, സാങ്കേതിക സ്ഥാപനങ്ങളുടെ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

മുതലമടയിലെ മാങ്ങ വളരെ പ്രശസ്തമാണ്. ഇന്ത്യയിൽ തന്നെ ആദ്യം മാങ്ങ ഉണ്ടാകുന്ന സ്ഥലവും മുതലമടയാണ്. മാങ്ങയുടെ വിളവെടുപ്പാനന്തര പരിപാലനത്തിന് ഏറെ ശ്രദ്ധ കൊടുക്കേണ്ട മേഖലയാണ്. മുതലമടയിലെ മാവ് കർഷകർക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകൾ ഇതിന്റെ ഭാഗമായി പ്രയോജനപ്പെടുത്തും. ഡ്രാഗൺ ഫ്രൂട്ട് കേരളത്തിൽ വ്യാപകമായിവരുന്ന കൃഷിയാണ്. വിളവെടുപ്പാനന്തരം ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ട ഒന്നാണ്. ഇതിനെല്ലാം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട സാങ്കേതിക വിദ്യകൾ കണ്ടെത്തി കർഷകർക്ക് പ്രയോജനപ്പെടുത്തും. ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സാങ്കേതിക വിദ്യ പാക്കിങ്ങാണ്. മുമ്പൈയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ടുമായി ധാരാണപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശീലനങ്ങൾ പൂർത്തിയാക്കിയിട്ടുമുള്ളതാണ്.

പാക്കിങ്ങ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ കർഷകർക്ക് പ്രയോജനപ്പെടും വിധം ദ്വിതീയ കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാർഷികോല്പാദന കമ്മീഷണറും, കാർഷിക സർവകലാശാല വൈസ് ചാൻസലറുമായ ബി . അശോക് IAS, വേൾഡ് ഫുഡ് പ്രോഗ്രാമിലെ ന്റെ പ്രോഗ്രാം പോളിസി ഓഫീസർ കുമാരൻ മുരുഗേശൻ, ICAR ലെ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഡോ. എ.കെ. ത്രിവേദി, ഡോ. ഗൊരക്ഷാ വാക്‌ചോർ, ഡോ.വി.കുമാർ, ഐ.ഐ.പി. യിലെ ഡോ ബാബു റാവു ഗുഡൂരി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാർഷിക സർവ്വകലാശാലയിലെ ഡീൻ ഡോ.റോയ് സ്റ്റീഫൻ, CSIR -NIIST ലെ ചീഫ് സൈന്റിസ്‌റ് വേണുഗോപാലൻ, കാർഷിക സർവ്വകലാശാലയിലെ ഡോ ഗീതാലക്ഷ്മി, ഡോ.സുഷമ എസ് താര, കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ ഡോ പി രാജശേഖരൻ, സിന്ധു എസ് എന്നിവർ സംസാരിച്ചു. കൃഷി വകുപ്പിലെ ഉദ്യേഗസ്ഥർ, കർഷക പ്രതിനിധികൾ, FPO പ്രതിനിധികൾ, സംരംഭകർ, വി.എഫ്.പി.സി.കെ., KABCO, പൊതുമേഖല സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഗാവേഷകർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News