നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന് മുതല്‍
Update: 2017-06-11 09:28 GMT
ചോദ്യത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുമൊക്കെയായി നിയമസഭ ഇന്നുമുതല്‍ സജീവമാകും.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമാണ് നന്ദി പ്രമേയചര്‍ച്ച നടക്കുക. ചോദ്യത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുമൊക്കെയായി നിയമസഭ ഇന്നുമുതല്‍ സജീവമാകും. പ്രതിപക്ഷം എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ആദ്യ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കാനും സാധ്യതയുണ്ട്.
നാളെ നടക്കന്ന ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് എംഎല്‍എ വി ശശി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഐ സി ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വ്യാഴാഴ്ച പിരിയുന്ന സഭ ബജറ്റ് അവതരണത്തിനായി ജൂലൈ 8 ന് വീണ്ടും ചേരും.