പാലയൂർ പള്ളിയിലെ കരോൾ തടഞ്ഞെന്ന ആരോപണം നിഷേധിച്ച് ചാവക്കാട് എസ്‌ഐ
കരോൾ ഗാനത്തിന് മൈക്ക് ഉപയോഗിക്കരുതെന്ന് നിർദേശിക്കുക മാത്രമാണുണ്ടായത്. സംഘാടകരോട് മോശമായി സംസാരിച്ചിട്ടില്ലെന്നും എസ്ഐ വിജിത്ത്
Update: 2024-12-25 05:34 GMT
തൃശൂർ: പാലയൂർ പള്ളിയിൽ കരോൾ ഗാനം വിലക്കി പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ചാവക്കാട് എസ്ഐ വിജിത്ത്.
കരോൾ ഗാനത്തിന് മൈക്ക് ഉപയോഗിക്കരുതെന്ന് നിർദേശിക്കുക മാത്രമാണുണ്ടായത്. സംഘാടകരോട് മോശമായി സംസാരിച്ചിട്ടില്ലെന്നും എസ്ഐ വിജിത്ത് വിശദീകരിക്കുന്നു. ഇക്കാര്യം എസ്ഐ മേലുദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
പള്ളി അങ്കണത്തിൽ ഇന്നലെ രാത്രി ഒൻപതോടെ തുടങ്ങാനിരുന്ന കരോൾ പൊലീസ് തടഞ്ഞെന്നാണ് പള്ളി ട്രസ്റ്റി അംഗങ്ങൾ പറയുന്നത്. വേദിയിൽ ഒരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലതും തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ട്രസ്റ്റി അംഗങ്ങളുടെ ആരോപണം.
Watch Video Report