ബാര്‍ കോഴ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കില്ലെന്ന് കോടതി

Update: 2017-06-19 13:45 GMT
Editor : Damodaran
Advertising

അന്വേഷണം നടത്തുന്ന ഡിവൈഎസ്പി നജ്മല്‍ ഹസന് മെഡിക്കല്‍ ലീവിലാണന്ന ന്യായീകരണമാണ് കോടതിയെ അറിയിച്ചത്.ആവശ്യം കോടതി തള്ളി

ബാര്‍ക്കോഴക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടു.അന്വേഷണം നടത്തുന്ന ഡിവൈഎസ്പി നജ്മല്‍ ഹസന് മെഡിക്കല്‍ ലീവിലാണന്ന ന്യായീകരണമാണ് കോടതിയെ അറിയിച്ചത്.ആവശ്യം കോടതി തള്ളി.

Full View

ബാര്‍ക്കോഴക്കേസിലെ അന്വേഷണം നിലച്ചിട്ട് ഒരു മാസം കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അവധിയെടുത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.എന്നാല്‍ കെഎം മാണിക്കെതിരെ തെളിവ് ഉണ്ടാക്കണമെന്നുള്ള വിജിലന്‍സ് ഡയറക്ടറുടെ സമ്മര്‍ദ്ദം മൂലമാണ് നജ്മല്‍ ഹസന്‍ അവധിയെടുത്തതെന്ന ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ നജ്മല്‍ ഹസനില്‍ നിന്ന് അന്വേഷണ ചുമതല മാറ്റണമെന്ന വിജിലന്‍സിന്റെ ആവിശ്യത്തിന് പ്രാധാന്യമുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം അംഗീകാരക്കാതിരുന്ന കോടതി ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച വിശദാശംങ്ങള്‍ നല്‍കാനാണ് വിജില്‍സിനോട് ആവശ്യപ്പെട്ടത്.ഫെബ്രുവരി പതിനാറിന് അന്വേഷണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്.വിജിലന്‍സിന്റെ ആവശ്യം വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കും

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News