ദളിത് യുവതിക്ക് പീഡനം: പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

Update: 2017-06-24 20:31 GMT
ദളിത് യുവതിക്ക് പീഡനം: പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
ദളിത് യുവതിക്ക് പീഡനം: പൊലീസുകാരനുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍
AddThis Website Tools
Advertising

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Full View

തിരുവനന്തപുരം നരൂവാംമൂടില്‍ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരനുൾപ്പെടെ നാല് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര ഡിവൈഎസ് പിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം നരുവാംമൂട് മൊട്ടംമൂട് സ്വദേശിനിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായത്. സംഭവം നടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ മാസം 25നാണ് കേസെടുത്തത്. നെരുവാംമൂട് പൊലീസ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിൾ അജയന്‍ ഉൾപ്പെടെ നാല് പേരെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. സജാദ്, ശ്രീജിത്ത്, ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. കുറ്റാരോപിതരായ നാല് പേരും രണ്ട് ദിവസമായി ഒളിവിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ഇവരെ പിടികൂടി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

Tags:    

Similar News