വികാരഭരിതയായി സോണിയ; എന്റെ പ്രിയപ്പെട്ടവരുടെ രക്തം കലര്‍ന്ന മണ്ണാണ് ഇന്ത്യ
എല്‍.ഡി.എഫ് ആശയങ്ങള്‍ പുരോഗതിക്ക് വേണ്ടിയല്ല. വികസന വിരുദ്ധമാണെന്നും സോണിയ തൃശൂരില്‍ പറഞ്ഞു.
മോദിയുടെ വിമര്‍ശങ്ങള്‍ക്ക് വികാരനിര്‍ഭരമായി മറുപടി പറഞ്ഞു സോണിയാഗാന്ധി. താന്‍ ഇറ്റലിയിലാണ് ജനിച്ചതെങ്കിലും 48 വര്‍ഷം ജീവിക്കുകയും തന്‍റെ പ്രിയപ്പെട്ടവരുടെ രക്തം കലരുകയും ചെയ്ത ഇന്ത്യയാണ് തന്റെ വീടെന്ന് സോണിയ പറഞ്ഞു. തന്‍റെ അന്ത്യശ്വാസവും ഇവിടെ തന്നെയായിരിക്കും. രാജ്യത്തോടുള്ള തന്‍റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
തന്റെ ജന്മദേശം മുന്‍നിര്‍ത്തി തന്നെ നിരന്തരം അപമാനിക്കാനാണ് മോദിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്ന് സോണിയ പറഞ്ഞു. തുടര്‍ന്നാണ് വികാര്‍ഭരിതമായ വാക്കുകളിലേക്ക് സോണിയ കടന്നത്- "ശരിയാണ് എനിക്ക് ഇറ്റലിയില്‍ 93 വയസുകാരിയായ അമ്മയും സഹോദരങ്ങളുമുണ്ട്. എന്നാല്‍ എന്റെ അന്ത്യശ്വാസം ഈ മണ്ണിലായിരിക്കും".
ഇക്കാര്യങ്ങളൊന്നും മോദിക്ക് മനസിലാകില്ലെന്നും എന്നാല്‍ നിങ്ങള്‍ക്കു മനസാലാകുമെന്നതിനാലാണ് ഇവിടെ പറയുന്നതെന്നും കൂട്ടചേര്‍ത്താണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.