കരുണ എസ്റ്റേറ്റ് ഹൈക്കോടതിയില്‍ ഉപഹരജി ഫയല്‍ ചെയ്തു

Update: 2017-07-02 17:41 GMT
കരുണ എസ്റ്റേറ്റ് ഹൈക്കോടതിയില്‍ ഉപഹരജി ഫയല്‍ ചെയ്തു
Advertising

ഭൂനികുതി അടക്കാന്‍ അനുവദിക്കണമെന്നാണ്

Full View

നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് ഹൈക്കോടതിയില്‍ ഉപരഹരജി ഫയല്‍ ചെയ്തു. ഭൂനികുതി അടക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാവും

സ്വകാര്യ കമ്പനിയായ പോബ്സിന്റെ ഉടമസ്ഥതിയിലുള്ള കരുണ എസ്റ്റേറ്റാണ് കരമടക്കാന്‍ അനുവദിക്കണമെന്ന് ഉപഹരജിയിലൂടെ ആവശ്യപ്പെട്ടത്. ഭൂമിയുടെ അവകാശം സംബന്ധിച്ച് സര്‍ക്കാരും പോബ്സും ഗ്രൂപ്പും തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. നെല്ലിയാന്പതിയിലെ 833 ഏക്കര്‍ ഭൂമി സംബന്ധിച്ചാണ് തര്‍ക്കം. ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് കരമടക്കാന്‍ അനുമതി നല്‍കി യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിവാദത്തെത്തുടര്‍ന്ന് ഭേദഗതികളോടെ സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. ഇടതുപക്ഷം ശക്തമായ പ്രതിഷേധമാണ് ഈ വിഷയത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നിട്ടും ഉത്തരവ് പൂര്‍ണമായി പിന്‍വലിച്ചില്ല. ഈ സാഹചര്യത്തില്‍ കേസ് പരിഗണനക്കെടുക്കുന്പോള്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്.

Tags:    

Similar News