തന്റെ സ്ഥാനാര്‍ഥിത്വം ഗ്രൂപ്പിനതീതമെന്ന് കെകെ ഷാജു

Update: 2017-07-03 04:30 GMT
Editor : admin
തന്റെ സ്ഥാനാര്‍ഥിത്വം ഗ്രൂപ്പിനതീതമെന്ന് കെകെ ഷാജു
Advertising

അടൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെകെ ഷാജു.

അടൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെകെ ഷാജു. ഗ്രൂപ്പിനതീതമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും താഴെത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായം പരിഗണിച്ചാണ് കോണ്‍ഗ്രസ് തനിക്ക് സീറ്റ് നല്‍കിയതെന്നും കെകെ ഷാജു പ്രതികരിച്ചു.

ഏതെങ്കിലും നേതാക്കളുടെ പ്രത്യേക പിന്തുണ കൊണ്ടല്ല താഴെത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായവും വിജയ സാധ്യതയും മുന്‍ നിര്‍ത്തിയാണ് തനിക്ക് സ്ഥാനാര്‍തിഥ്വം ലഭിച്ചത്. പരസ്യ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കെപിസിസി അംഗം പന്തളം പ്രതാപനുമായി ധാരണയിലെത്തിയതായും കെകെ ഷാജു പ്രതികരിച്ചു. പെയ്മെന്റ് സീറ്റെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. എതിര്‍പ്പ് പൂര്‍ണമായും പരിഹരിച്ച് ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസ് അംഗത്വം പോലുമെടുക്കാതെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്ന ആരോപണത്തിനും കെകെ ഷാജുവിന് കൃത്യമായ മറുപടിയുണ്ട്.

ജെഎസ്എസ് വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന കെകെ ഷാജുവിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. സീറ്റിനായി രംഗത്തുണ്ടായിരുന്ന പ്രാദേശിക നേതാക്കളെ അവഗണിച്ചതിലുള്ള അസംതൃപ്തി ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അടൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് അംഗം കെവി പദ്മനാഭന്‍ വിമത സ്ഥാനാര്‍തിഥ്വം പ്രഖ്യാപിക്കുകയും ചെയ്തതോടെ കഴിഞ്ഞ തവണ 607 വോട്ടിന്റെ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ മണ്ഡലത്തില്‍ വിമതന്റെ പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ കെകെ ഷാജുവിന് വെല്ലുവിളിയാകുമെന്നുറപ്പായിരുന്നു. ഇതോടെയാണ് സമവായ ശ്രമങ്ങള്‍ സജീവമായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News