കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം

പ്രതിഷേധവുമായി രംഗത്തെത്തിയ വിമതരുമായി ചർച്ച നടത്തിയേക്കും

Update: 2024-11-29 16:50 GMT
Advertising

കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നാളെ കൊല്ലത്തെത്തും. ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. പ്രതിഷേധവുമായി രംഗത്തെത്തിയ വിമതരുമായി ചർച്ച നടത്തിയേക്കും. സംസ്ഥാന സമ്മേളനം വരെ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.

സേവ് സിപിഎം എന്ന പ്ലക്കാർഡുകളും ഏന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടൽ. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഎം' എന്ന പോസ്റ്റർ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആർ വസന്തനെതിരെയും ആരോപണമുണ്ട്.

കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കൽ സെക്രട്ടറി ഉൾപ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News