എറണാകുളത്ത് ട്രാക്കോ കേബിൾ കമ്പനി ജീവനക്കാരൻ മരിച്ച നിലയിൽ

11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു

Update: 2024-11-29 17:21 GMT
Advertising

എറണാകുളം: സംസ്ഥാനസർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കാക്കനാട് സ്വദേശി പി. ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്. 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സ്ഥാപനത്തിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു.

ഉണ്ണിയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഉണ്ണിയുടെ മൃതദേഹം തൃക്കാക്കര സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News