പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറ; ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി ഡിജിപി

Update: 2017-07-04 14:55 GMT
പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറ; ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി ഡിജിപി
Advertising

പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറ നടക്കുന്നുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി ഡിജിപി ലോക്നാഥ് ബെഹ്റ.

പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം മുറ നടക്കുന്നുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ഇനി മുതല്‍ സ്റ്റേഷനുകളില്‍ മൂന്നാം മുറ ഉണ്ടായാല്‍ റേഞ്ച് ഐജിമാരും, ജില്ലാ പൊലീസ് മേധാവിമാരും ഉത്തരവാദികളായിരിക്കുമെന്ന് ഡിജിപി അറിയിച്ചു. മൂവാറ്റുപുഴയില്‍ തയ്യല്‍ തൊഴിലാളിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് ഡിജിപിപിയുടെ ഇടപെടല്‍. കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് ലഭിച്ച മുഴുവന്‍ പരാതികളും അന്വേഷിച്ച് നടപടിയെടുക്കാന്‍ റേഞ്ച് ഐജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News