മേനംകുളം പാചകവാതക പ്ലാന്റില്‍ തൊഴിലാളി സമരം
തിരുവനന്തപുരം മേനംകുളത്തുള്ള ബിപിസിഎല്‍ പാചകവാതക പ്ലാന്റിലെ കയറ്റിറക്ക് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍.
തിരുവനന്തപുരം മേനംകുളത്തുള്ള ബിപിസിഎല്‍ പാചകവാതക പ്ലാന്റിലെ കയറ്റിറക്ക് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍. ഓണത്തിന് മുമ്പ് ലഭിക്കേണ്ട ബോണസ് ഇനിയും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. വാര്‍ഷിക കൂലിയുടെ 20 ശതമാനമാണ് ബോണസായി നല്‍കേണ്ടത്. എന്നാല്‍ ബോണസ് തര്‍ക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ അതില്‍ തീര്‍പ്പുവന്ന ശേഷം നല്‍കിയാല്‍ മതിയെന്നാണ് കരാറുകാരുടെ നിലപാട്. ജില്ലാ അഡിഷണല്‍ മജിസ്ട്രേറ്റ് തൊഴിലാളി യൂണിയന്‍ പ്രതിനിധികളെയും കരാറുകാരെയും നാളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ കരാറുകാര്‍ പങ്കെടുത്തിരുന്നില്ല. അഞ്ച് ജില്ലകളിലെ പാചക വാതക വിതരണത്തെ സമരം ബാധിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭാരത് ഗ്യാസ് ഉപഭോക്താക്കളാണ് സമരം മൂലം വലയുക.