തിരൂർ സതീശിന് പൊലീസ് സുരക്ഷ; കൊടകര കുഴൽപ്പണക്കേസിൽ തുടർനടപടിക്ക് അന്വേഷണസംഘം

ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് അനുമതി നേടിയ ശേഷമായിരിക്കും കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണസംഘം തുടർനടപടിയിലേക്ക് കടക്കുക

Update: 2024-11-02 03:02 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ വെളിപ്പെടുത്തലിനു പിന്നാലെ ബിജെപി ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറിക്ക് സുരക്ഷ ഏർപ്പെടുത്തി പൊലീസ്. തിരൂർ സതീശിനാണ് പൊലീസ് സുരക്ഷ നൽകുന്നത്. ഇന്നലെ മുതൽ സതീശിന്റെ വീട്ടിൽ മെഡിക്കൽ കോളജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്.

അതിനിടെ, കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ തുടർനടപടികളിലേക്ക് കടക്കും. തിരൂർ സതീശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, തുടരന്വേഷണത്തിൽ കോടതിയെ സമീപിക്കുന്നത് പുതിയ വെളിപ്പെടുത്തൽ പരിശോധിച്ച ശേഷം മതിയെന്നാണ് പൊലീസ് തീരുമാനം.

ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് അനുമതി നേടിയ ശേഷമായിരിക്കും തുടർനടപടിയിലേക്ക് കടക്കുക. ഒരുതവണ കുറ്റപത്രം സമർപ്പിച്ച കേസ് ആയതിനാൽ കോടതിയുടെ അനുമതി നേടിയ ശേഷമേ തുടർനടപടികളിലേക്ക് കടക്കാനാവൂ. അനുമതി ലഭിച്ചാൽ എത്രയും വേഗം സതീശിന്റെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. മുൻപ് കേസ് അന്വേഷിച്ച അതേ സംഘത്തെ തന്നെയാണ് തുടരന്വേഷണത്തിനും ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുള്ളത്.

Summary: Police provides security for Tirur Satheesh after revelations in Kodakara hawala case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News