കൊടകര കുഴൽപ്പണക്കേസ്: കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കൂട്ടിലടച്ച തത്തകളാണെന്ന് തെളിഞ്ഞു - ടി.പി രാമകൃഷ്ണൻ

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ രാഷ്ട്രീയപ്രേരിതമായി കള്ളക്കേസുകളും അന്വേഷണവും നടത്തുന്ന കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കാര്യം വരുമ്പോൾ നിശബ്ദമായി നിൽക്കുകയാണെന്ന് ടി.പി രാമകൃഷ്ണൻ പറ‍ഞ്ഞു.

Update: 2024-11-01 15:20 GMT
Advertising

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവമുള്ളതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെല്ലാം പാർട്ടി നേതാക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് തിരൂർ സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. യഥാർഥ കാര്യങ്ങൾ താൻ കോടതിയിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കൊടകര കുഴൽപ്പണക്കേസിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അന്വേഷിക്കാനുള്ള നിയമപരമായ അവകാശം കേന്ദ്ര ഏജൻസികൾക്കാണ്. അക്കാര്യം വ്യക്തമാക്കി കേരള പൊലീസ് കേന്ദ്ര ഏജൻസികൾക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ രാഷ്ട്രീയപ്രേരിതമായി കള്ളക്കേസുകളും അന്വേഷണവും നടത്തുന്ന കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കാര്യം വരുമ്പോൾ നിശബ്ദമായി നിൽക്കുകയാണ്. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ കൂട്ടിലടച്ച തത്തകളാണെന്ന് ഇതിലൂടെ വ്യക്തമായെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News