'കാനനപാതയില്‍ കല്ലെറിയരുത്'; ബോധവല്‍ക്കരണവുമായി വനംവകുപ്പ്

Update: 2017-07-18 03:43 GMT
Editor : admin
'കാനനപാതയില്‍ കല്ലെറിയരുത്'; ബോധവല്‍ക്കരണവുമായി വനംവകുപ്പ്
Advertising

വയനാട് വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ബോധവല്‍കരണവുമായി വനംവകുപ്പും സന്നദ്ധ സംഘടനകളും.

Full View

വയനാട് വന്യജീവി സങ്കേതത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ബോധവല്‍കരണവുമായി വനംവകുപ്പും സന്നദ്ധ സംഘടനകളും. കാനനപാതയില്‍ കല്ലെറിയരുത് എന്ന് പേരിട്ട പദ്ധതി പ്രകാരം സഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയാണ് ലക്ഷ്യം. വന്യമൃഗങ്ങളെ സഞ്ചാരികള്‍ ഉപദ്രവിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഈ നടപടി.

വന്യജീവി സങ്കേതങ്ങള്‍ വഴി അച്ചടക്കമില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നതും കാട്ടിനുള്ളില്‍ നിര്‍ത്തിയിട്ട് ഫോട്ടോയെടുക്കുന്നതും മൃഗങ്ങളെ ഉപദ്രവിക്കുന്നതുമെല്ലാം അതീവ സുരക്ഷാ പ്രാധാന്യമുള്ള വനമേഖലകളിലെ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്ന മൃഗങ്ങള്‍ അക്രമാസക്തരാകുന്നതും സഞ്ചാരികളെ തിരികെ അക്രമിക്കുന്ന സംഭവങ്ങളും ഉണ്ട്. ഇതിനെല്ലാം പരിഹാരം എന്ന നിലയിലാണ് സഞ്ചാരികളെ ബോധവല്‍ക്കരിക്കുന്നതിനായി കാനനപാതയില്‍ കല്ലെറിയരുത് എന്ന പദ്ധതി ആരംഭിച്ചത്.

മുത്തങ്ങയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്ത് സഞ്ചാരികളുടെ വാഹനങ്ങള്‍ കൈകാണിച്ചു നിര്‍ത്തി, ലഘുലേഖകള്‍ വിതരണം ചെയ്താണ് ബോധവല്‍ക്കരണം നടത്തുന്നത്. സഞ്ചാരികള്‍ കൂടുതലുള്ള അവധി ദിവസങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. വനം വന്യജീവി വകുപ്പ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഫേസ്ബുക്ക് കൂട്ടായ്മയായ സഞ്ചാരി, വയനാട് ജീപ്പ് ക്ലബ്ബ്, നാച്ച്വറല്‍ ക്ലബ്ബ്, ഫേണ്‍സ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News