ഡീസല്‍ നികുതി 4 ശതമാനമാക്കണമെന്ന് കെ എസ് ആര്‍ ടി സി

Update: 2017-07-23 21:30 GMT
ഡീസല്‍ നികുതി 4 ശതമാനമാക്കണമെന്ന് കെ എസ് ആര്‍ ടി സി
Advertising

കെ എസ് ഇ ബി, ജലഅതോറിറ്റി എന്നിവക്കുള്ള ഇളവ് കെ എസ് ആര്‍ ടി സിക്കും വേണം. ഇതുവഴി മാസം 18 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് കെ എസ് ആര്‍ ടി സി

Full View

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്‍റെ ഭാഗമായി ഡീസല്‍ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സര്‍ക്കാരിന് കത്ത് നല്‍കി. ഇപ്പോള്‍ നല്‍കുന്ന 24 ശതമാനത്തിന് പകരം കെ എസ് ഇ ബി, ജല അതോറിറ്റി എന്നിവക്കുള്ളതുപോലെ 4 ശതമാനമാക്കീ വാറ്റ് കുറക്കണമെന്നാണ് ആവശ്യം. ഇതിലൂടെ ഒരു മാസം 18 കോടി രൂപ ലാഭിക്കാമെന്നും കെ എസ് ആര്‍ ടി സി പറയുന്നു.

ശമ്പളവും പെന്‍ഷനും മുടങ്ങുന്ന രീതിയിലേക്ക് സാന്പത്തിക പ്രതിസന്ധി എത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങളുമായി കെ എസ് ആര്‍ ടി സി രംഗത്ത് വന്നത്. ഡീസലിന് മറ്റു വാഹനങ്ങള്‍ നല്‍കുന്നതുപോലെ 24 ശതമാനം വാറ്റാണ് കെ എസ് ആര്‍ ടി സി യും നല്‍കുന്നത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ജലഅതോറിറ്റി, കെ എസി ഇ ബി എന്നിവ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് 4 ശതമാനം വാറ്റ് മാത്രം നല്‍കിയാല്‍ മതി. ഈ ഇളവ് കെ എസ് ആര്‍ ടി സിക്കും നല്‍കണമെന്നാണ് കെ എസ് ആര്‍ ടി സിയുടെ ആവശ്യം. ദിവസം 50 ലക്ഷം രൂപയും മാസം 18 കോടി രൂപ വരെ ഇതിലൂടെ ലാഭിക്കാന്‍ കെ എസ് ആര്‍ ടി ക്ക് കഴിയും. ശന്പള പെന്‍ഷന്‍ വിതരണ പ്രതിസന്ധി കുറച്ചെങ്കിലും ലഘൂകരിക്കാനും കഴിയും. സാന്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കൈക്കൊള്ളാവുന്ന നടപടികള്‍ ഉള്‍പ്പെടുത്തി കെ എസ് ആര്‍ ടി സി എം ഡി രാജമാണിക്യം സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഈ നിര്‍ദേശവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ എസ് ആര്‍ ടി സി അനുവദിക്കുന്ന സൌജന്യ ടിക്കറ്റുകളില്‍ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദേശവും നേരത്തെ സര്‍ക്കാരിന് മുന്നല്‍ വെച്ചിട്ടുണ്ട്

Tags:    

Similar News