ബിയർ വാങ്ങിക്കൊണ്ടുപോകാമെന്ന് ഹൈക്കോടതി
ബിയര്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ കുപ്പികള്‍ പുറത്തേക്ക് വില്‍ക്കുന്നതിന് നേരത്തെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വിലക്കേര്‍പ്പെടുത്തിയിരുന്നു
ബിയർ പാർലറുകളില്‍ നിന്ന് മദ്യം പുറത്തേക്ക് വാങ്ങി കൊണ്ടുപോകുന്നതിന് ഹൈക്കോടതിയുടെ അനുമതി. ഇക്കാര്യത്തില്‍ അബ്കാരി ചട്ടം തടസ്സമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബിയര്‍ പാര്‍ലറുകളില്‍ നിന്ന് ബിയര്‍ കുപ്പികള്‍ പുറത്തേക്ക് വില്‍ക്കുന്നതിന് നേരത്തെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ ചെയ്ത ബാറുകാര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതി നിലപാട് വ്യക്തമാക്കിയതോടെ പുറത്തേക്ക് ബിയര്‍ വിറ്റ ബാറുകളക്കെതിരെ എക്സൈസ് വകുപ്പെടുത്ത നടപടി അസാധുവാകും. കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയും റദ്ദാക്കേണ്ടി വരും. ഒരു ബിയര്‍ പാര്‍ലറില്‍ തന്നെ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കാനും ഹൈക്കോടതി അനുമതി നല്കിയിട്ടുണ്ട്.