കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും ഉടന്‍ വൈദ്യുതി: എം എം മണി
വൈദ്യുതി എത്താത്ത ഗ്രാമങ്ങളെ കുറിച്ചുള്ള മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
ഇടുക്കിയിലെ ആദിവാസികുടി ഉള്‍പ്പെടെ കേരളത്തിലെ വൈദ്യുതി ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും ഉടന്‍ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. വൈദ്യുതി എത്താത്ത ഗ്രാമങ്ങളെ കുറിച്ചുള്ള മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
ഇടുക്കിയിലെ വൈദ്യുതി കിട്ടാത്ത 40 ആദിവാസി ഗ്രാമങ്ങളെ കുറിച്ച് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിരുന്നു. ആദിവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റിനു സമീപമുള്ള കോളനിയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ വൈദ്യുതി ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വൈദ്യുത മന്ത്രി എം എം മണിയുടെ പ്രതികരണം.
ആദിവാസി കുടികളില്‍ വൈദ്യുതി എത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് വനം വകുപ്പാണെന്നും ഇത് മറികടക്കാന്‍ സോളാര്‍ പദ്ധതി നടപ്പാക്കുമെന്ന് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ പറഞ്ഞു. മാര്‍ച്ച് 31നകം ദേവികുളം താലൂക്കില്‍ വൈദ്യുതി എത്തിക്കുമെന്ന് എംഎല്‍എ എസ് രാജേന്ദ്രനും വ്യക്തമാക്കി.