സൌജന്യ റേഷന്‍ തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Update: 2017-09-02 01:48 GMT
സൌജന്യ റേഷന്‍ തുടരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
Advertising

വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുക എന്നത് പാര്‍ട്ടി നയമാണ്

Full View

നിലവില്‍ സൌജന്യ റേഷന്‍ ലഭിക്കുന്ന മുഴുവന്‍ പേര്‍ക്കും അത് തുടരുന്ന വിധമാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പിലാക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുകയെന്നത് സിപിഎം നയമാണെന്നും കോടിയേരി. മലപ്പുറം നിലമ്പൂരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും രാജിവെച്ച് സിപിഎംല്‍ ചേര്‍ന്നവര്‍ക്ക്ഉളള സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

യുഡി.എഫ് സര്‍ക്കാറിന്‍റ കാലത്ത് വരുത്തിവെച്ച പ്രശ്നങ്ങളാണ് റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുളളത്. റേഷന്‍ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചായിരിക്കും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുക.

ദേശീയപാത വികസനം, ഗെയില്‍ വാതക പൈപ്പ് ലൈയിന്‍ പദ്ധതി എന്നിവ നടപ്പാക്കുക എന്നത് പാര്‍ട്ടി നയമാണ്. സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ശ്രമം ആര്‍.എസ്.എസില്‍ നിന്നാണ് ഉണ്ടാകുന്നത്.

നിലമ്പൂര്‍, എടക്കര എന്നീ ഏരിയകളില്‍നിന്നും 1795 കുടുംബങ്ങള്‍ സിപിഎംല്‍ ചേര്‍ന്നുവെന്നാണ് സിപിഎം അവകാശപെടുന്നത്. കോണ്‍ഗ്രസില്‍നിന്നും,ബിജെപിയില്‍നിന്നും രാജിവെച്ച് സിപിഎംല്‍ ചേര്‍ന്നവര്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

Tags:    

Similar News