കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; അട്ടിമറി നീക്കമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ 

Update: 2017-09-08 09:44 GMT
Editor : Trainee
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; അട്ടിമറി നീക്കമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ 
Advertising

തെരഞ്ഞെടുപ്പ് 28ന് നടത്തുമെന്ന് അടിയന്തിര സിന്‍ഡിക്കേറ്റ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍വകലാശാല ശ്രമിക്കുന്നുവെന്ന ആരോപണവുമായി എം എസ് എഫും എസ് എഫ് ഐയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്‍‌ നിശ്ചയ പ്രകാരം ഈ മാസം ഇരുപത്തിയെട്ടിന് തന്നെ നടത്താന്‍ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍മാരെ കൂടി ഇത്തവണ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ അടിയന്തിര സിന്‍ഡിക്കേറ്റ് ചേര്‍ന്നത്. എന്നാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി എസ് എഫ് ഐ പ്രവര്‍ത്തകരും രംഗത്തെത്തി. ആദ്യം അഡ്മിനിസ്ട്രേറ്റീവിന് ബ്ലോക്കിന് മുന്നിലും പിന്നീട് സിന്‍ഡിക്കേറ്റ് ഹാളിനു മുന്പിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മുന്‍ നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് സിന്‍ഡിക്കേറ്റ് യോഗം ആരംഭിച്ചത്. ഇരുപത്തിയെട്ടിന് തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ യോഗം തീരുമാനിച്ചു. വിട്ടുപോയ യു യു സിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരു ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ധൃതിപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തുന്നത് അട്ടിമറി ലക്ഷ്യമിട്ടാണെന്നും പുതിയ യു യു സിമാരുടെ ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്നുമാണ് എം എസ് എഫിന്‍റെ ആരോപണം.

Full View
Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News