പത്തനംതിട്ട ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം

Update: 2017-11-08 10:42 GMT
Editor : admin
പത്തനംതിട്ട ഡിസിസി പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം
Advertising

പത്തനംതിട്ട ഡിസിസിക്കെതിരെ പ്രതികരിച്ച ഡിസിസി വൈസ് പ്രസിഡന്റിനെതിരെ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് രംഗത്ത്.

Full View

പത്തനംതിട്ട ഡിസിസിക്കെതിരെ പ്രതികരിച്ച ഡിസിസി വൈസ് പ്രസിഡന്റിനെതിരെ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് രംഗത്ത്. സീറ്റ് ലഭിക്കാത്തതില്‍ തനിക്ക് പ്രതിഷേധമില്ലെന്നും പത്തനംതിട്ട ഡിസിസിയില്‍ സമാന്തര ഭരണത്തിന് ആരെയും അനുവദിക്കില്ലെന്നും മോഹന്‍രാജ് പ്രതികരിച്ചു.

ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഇവര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് ‍‍‍‍ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ് വി എം സുധീരന് കത്തയച്ചിരുന്നു. ജ്യോതിപ്രസാദിന്റേത് മാധ്യമ ശ്രദ്ധകിട്ടാനുള്ള ശ്രമം മാത്രമാണെന്നായിരുന്നു മോഹന്‍രാജിന്റെ പ്രതികരണം.

നേര‍ത്തെ മുഖ്യമന്ത്രി പങ്കെടുത്ത കോന്നിയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്നും. പത്തനംതിട്ടയില്‍ പി ജെ കുര്യന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആറന്മുള നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്നും പി മോഹന്‍ രാജ് വിട്ടുനിന്നിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം തുടരുന്ന മോഹന്‍രാജിനെതിരെ ഐ ഗ്രൂപ്പ് പടയൊരുക്കം ആരംഭിച്ചതോടെയാണ് മറുപടിയുമായി മോഹന്‍രാജ് രംഗത്തെത്തിയത്. പ്രസിഡന്റായ തന്നെ അറിയിക്കാതെ ഡിസിസി ഓഫീസില്‍ ആറന്മുള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തതില്‍ പി മോഹന്‍രാജിന് അതൃപ്തിയുണ്ടായിരുന്നു. ഇതിലുള്ള പ്രതിഷേധം കെപിസിസി നേതൃത്വത്തെ അറിയിച്ചതായി മോഹന്‍രാജ് പറഞ്ഞു.

പ്രവര്‍ത്തന രംഗത്ത് താന്‍ സജീവമാണെന്നും. പ്രതിഷേധമുള്ളവര്‍ കാടടച്ച് വെടിവെക്കുകയല്ല എന്താണ് പരാതിയെന്ന് കൃത്യമായി പറയുകയാണെ വേണ്ടതെന്നും മോഹന്‍‌രാജ് പറഞ്ഞു. എല്ലാ യോഗങ്ങളിലും തനിക്ക് പങ്കെടുക്കാനാവില്ല. എല്ലാകാര്യങ്ങളും അതാത് സമയത്ത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News