പാലായില്‍ മാണിക്കെതിരെ വിജയപ്രതീക്ഷയില്‍ മാണി സി കാപ്പന്‍

Update: 2017-12-14 19:36 GMT
Editor : admin
പാലായില്‍ മാണിക്കെതിരെ വിജയപ്രതീക്ഷയില്‍ മാണി സി കാപ്പന്‍
Advertising

കേരളം കാണാനിരിക്കുന്ന ഏറ്റവും വലിയ അട്ടിമറി ജയമാകും പാലായിലുണ്ടാകുകയെന്ന് കെ എം മാണിയുടെ എതിരാളി മാണി സി കാപ്പന്‍.

Full View

കേരളം കാണാനിരിക്കുന്ന ഏറ്റവും വലിയ അട്ടിമറി ജയമാകും പാലായിലുണ്ടാകുകയെന്ന് കെ എം മാണിയുടെ എതിരാളി മാണി സി കാപ്പന്‍. കണക്കുകള്‍ നിരത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ശുഭപ്രതീക്ഷ.

കെ എം മാണിക്ക് എതിരാളിയായി എന്‍സിപി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ഇത് മൂന്നാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. രണ്ടില്‍ പിഴച്ചാല്‍ മൂന്നെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. പാലായിലെ വോട്ടര്‍മാര്‍ക്ക് ഇനി പിഴക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും കണക്കുകളും വച്ചാണ് മാണി സി കാപ്പന്റെ തികഞ്ഞ വിജയപ്രതീക്ഷ.

ബിജെപിയുമായി എല്ലാ തെരഞ്ഞെടുപ്പുകളിലും കെ എം മാണി നീക്കുപോക്കുകള്‍ ഉണ്ടാക്കാറുണ്ട് എന്നാല്‍ ഇത്തവണയതുണ്ടാകില്ല.

റോഡുകള്‍ മാത്രം വികസിപ്പിച്ച കെ എം മാണി പാലായ്ക്ക് മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും സംഭാവന ചെയ്തില്ല. മാണി സി കാപ്പന്‍ പറയുന്നു.

2006ല്‍ 7759 വോട്ടുകള്‍ക്കാ‌ണ് കെ എം മാണിയോട് മാണി സി കാപ്പന്‍ പരാജയപ്പെട്ടതെങ്കില്‍ 2011ല്‍ കെ എം മാണിയുടെ ഭൂരിപക്ഷം 5259 വോട്ടുകളാക്കി കുറയ്ക്കാന്‍ മാണി സി കാപ്പന് സാധിച്ചു. അതുകൊണ്ടുതന്നെ കണക്കു കൂട്ടലുകള്‍ ഇത്തവണ തന്നെ പിന്തുണയ്ക്കുമെന്നാണ് വോളി ബോള്‍ മുന്‍ ദേശീയ താരവും, സിനിമ പ്രവര്‍ത്തകനുമായ മാണി സി കാപ്പന്റെ ഉറച്ച വിശ്വാസം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News