എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി
സബ് ഏജന്റുമാര്‍ മുഖേനയാണ് എല്‍ഐസി പണപ്പിരിവ് നടത്തിയത്
എല്‍ഐസിയുടെ ജീവന്‍ മധുര്‍ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കാലാവധി കഴിഞ്ഞിട്ടും ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. സബ് ഏജന്റുമാര്‍ മുഖേനയാണ് എല്‍ഐസി പണപ്പിരിവ് നടത്തിയത്. ഇടപാടുകാര്‍ പണം തിരികെ ആവശ്യപ്പെടുന്നതിനാല്‍ എല്‍ഐസിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ഏജന്റുമാര്‍.
എല്‍ഐസി കോട്ടയം ഡിവിഷന് കീഴില്‍ ജീവന്‍ മധുര്‍ മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം തിരികെ ലഭിക്കാതിരുന്നത്. 100 മുതല്‍ 500 രൂപവരെയായിരുന്നു പ്രീമിയം. അതിനാല്‍തന്നെ സാധാരണക്കാരായിരുന്നു പദ്ധതിയിലെ അംഗങ്ങള്‍. എന്നാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള പദ്ധതി 2010 ല്‍ പൂര്‍ത്തിയായെങ്കിലും ഇടപാടുകാര്‍ക്ക് പണം തിരികെ ലഭിച്ചില്ല. ഇതിന് കാരണമെന്തെന്ന് എല്‍ഐസി അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഇതോടെ ഇടപാടുകാര്‍ ഏജന്റുമാര്‍ക്കെതിരെ തിരിഞ്ഞു.
പ്രതികരണ വേദി രൂപം നല്‍കി എല്‍ഐസിക്കെതിരെ സമരം നടത്താനാണ് ഏജന്റുമാരുടെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ചൊവ്വാഴ്ച എല്‍ഐസി പത്തനംതിട്ട ഓഫീസിന് മുന്നില്‍ ഇവര്‍ ധര്‍ണ നടത്തും