സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കം

Update: 2017-12-19 20:34 GMT
Editor : admin
സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎം നേതൃയോഗങ്ങള്‍ക്ക് തുടക്കം
Advertising

സിപിഎം നേതൃയോഗങ്ങള്‍ തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയമാണ് മുഖ്യ അജണ്ട.

സിപിഎം നേതൃയോഗങ്ങള്‍ തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയമാണ് മുഖ്യ അജണ്ട. വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ യോഗം തീരുമാനമെടുക്കും.

സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇന്ന് തുടങ്ങിയത്. നാളെയും തുടരും. 13ന് സംസ്ഥാന സമിതി ചേരും. വി എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കണമെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ യോഗം അന്തിമ തീരുമാനമെടുക്കും.

സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പിണറായി വിജയന് പുറമെ തോമസ് ഐസക്, എളമരം കരീം, ഇ പി ജയരാജന്‍, എ കെ ബാലന്‍ തുടങ്ങിയവരും സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുണ്ട്.
സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പകുതിയില്‍ കൂടുതല്‍ പേര്‍ മത്സരിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ജില്ലാ ഘടകങ്ങള്‍ തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

എംഎല്‍എമാരായി രണ്ട് ടേം പൂര്‍ത്തിയാക്കിയവരെയും ജില്ലാ സെക്രട്ടറിമാരെയും മത്സരിപ്പിക്കേണ്ടെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ ജയസാധ്യത കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഇളവ് നല്‍കാമെന്നാണ് ധാരണ. ജില്ലാ നേതൃത്വങ്ങളുടെ അഭിപ്രായവും പരിഗണിക്കും.

16ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാവുക. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം നേടിയ ശേഷം 20നാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News