പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റിൽ
സംഭവം പുറത്തറിഞ്ഞാൽ പരാതിക്കാരിയുടെ മകളെ അപായപ്പെടുത്തുമെന്ന് ജിജോ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
Update: 2024-12-27 15:56 GMT
കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി അറസ്റ്റിൽ. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. നവംബർ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം.
വീട്ടിൽ സാധനം വാങ്ങാനെത്തിയ യുവതിയെ ജിജോ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാൽ പരാതിക്കാരിയുടെ മകളെ അപായപ്പെടുത്തുമെന്ന് ജിജോ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.