സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

Update: 2018-02-04 21:00 GMT
സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
Advertising

ശബരിമലയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരുമായി ദേവസ്വം ബോര്‍ഡിന് അഭിപ്രായഭിന്നതയില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയത്

Full View

സര്‍ക്കാരുമായി ബോര്‍ഡ് ഏറ്റുമുട്ടലിന് ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷണന്‍. ഭക്തിയുടെ പേരിലുള്ള ഹിന്ദു ഐക്യത്തെ വര്‍ഗ്ഗീയതയായി കാണരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ഇടതു പക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയനും പ്രതികരിച്ചു. പ്രയാറിനെ വര്‍ഗ്ഗീയവാദിയായി ചിത്രീകരിച്ചത് ശരിയല്ലെന്ന് വിഎം സുധീരന്‍ പറഞ്ഞു.

ശബരിമലയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരുമായി ദേവസ്വം ബോര്‍ഡിന് അഭിപ്രായഭിന്നതയില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയത്. ആചാരനുഷ്ടാനങ്ങളുടെ കാര്യത്തില്‍ ബോര്‍ഡിന് ചില നിലപാടുകള്‍ ഉണ്ട്. ഭക്തിയുടെ പേരിലുള്ള ഹിന്ദു ഐക്യത്തെ വര്‍ഗ്ഗീയതയായി കാണുന്നത് ശരിയല്ലെന്നും പ്രയാര്‍ പറഞ്ഞു.

ശബരിമല അവലോകന യോഗത്തില്‍ താന്‍ മര്യാദകേട് കാണിച്ചിട്ടില്ലെന്നും പ്രയാര്‍ ആവര്‍ത്തിച്ചു. പ്രയാറിനെ വര്‍ഗീയവാദിയായി വിശേഷിപ്പിച്ച ചിലരുടെ നടപടി തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതികരിച്ചു. അതേസമയം ഇടത് പക്ഷത്തെ വിശ്വാസികളില്‍ നിന്നും അകറ്റാനുള്ള ശ്രമം എല്ലാക്കാലത്തും ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്ബുക്കിലൂടെ പ്രതികരിച്ചു.

Tags:    

Writer - ഫാത്തിമ ഖാൻ

Research scholar, Writer

Editor - ഫാത്തിമ ഖാൻ

Research scholar, Writer

Subin - ഫാത്തിമ ഖാൻ

Research scholar, Writer

Similar News