വധശിക്ഷയെച്ചൊല്ലി സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാറും രണ്ട് തട്ടില്‍
ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കണമെന്ന് എ കെ ബാലന്‍; സിപിഎം വധശിക്ഷയ്ക്കെതിരെന്ന് വി എസും ബേബിയും
വധശിക്ഷയെച്ചൊല്ലി സിപിഎമ്മും സര്‍ക്കാറും രണ്ട് തട്ടില്‍. ഗോവിന്ദച്ചാമിക്ക് നൂറുവട്ടം വധശിക്ഷ നല്‍കണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. എന്നാല്‍ സിപിഎം വധശിക്ഷക്ക് എതിരാണെന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെയും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെയും പ്രതികരണം.
വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യം വിഎസ് അച്യുതാനന്ദന്‍ ഇന്ന് ആവര്‍ത്തിക്കുകയും ചെയ്തു. സൌമ്യ വധക്കേസ് പോലുള്ള നീചമായ കേസുകളില്‍ ജനരോഷം ഉയരുക സ്വാഭാവികമാണെന്ന് വിഎസ് പറഞ്ഞു. ഗോവിന്ദച്ചാമിയല്ല, ഗോഡ് സെ ആയാലും പാര്‍ട്ടി വധശിക്ഷക്ക് എതിരാണെന്ന് എം എ ബേബിയും വ്യക്തമാക്കി. എന്നാല്‍ ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ക്ക് നൂറുവട്ടം വധശിക്ഷ നല്‍കണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നായിരുന്നു നിയമമന്ത്രി എകെ ബാലന്റെ അഭിപ്രായം