ക്രിമിനല്‍ കേസുകളില്‍ പെടുന്ന കുട്ടികളിലധികവും ലഹരിക്കടിമകള്‍

Update: 2018-03-02 05:55 GMT
Editor : Sithara
ക്രിമിനല്‍ കേസുകളില്‍ പെടുന്ന കുട്ടികളിലധികവും ലഹരിക്കടിമകള്‍
Advertising

സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളിൽ പിടിയിലാകുന്ന കുട്ടികളിലധികവും കഞ്ചാവും മറ്റ് മയക്ക്മരുന്നുകളും ഉപയോഗിക്കുന്നവരെന്ന് കണക്കുകള്‍.

Full View

സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളിൽ പിടിയിലാകുന്ന കുട്ടികളിലധികവും കഞ്ചാവും മറ്റ് മയക്ക്മരുന്നുകളും ഉപയോഗിക്കുന്നവരെന്ന് കണക്കുകള്‍. കുട്ടികള്‍ക്ക് കഞ്ചാവ് സൌജന്യമായി നല്‍കി വലയിലാക്കുന്ന സംഘം പിന്നീട് ഇതേ കുട്ടികളെ കഞ്ചാവിന്റെ വില്‍പനയ്ക്കും ഉപയോഗിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ടാല്‍ പണമുണ്ടാക്കുന്നതിന് മോഷണം മുതൽ കൊലപാതകം വരെ എന്തിനും കുട്ടികള്‍ തയ്യാറാകുന്ന സാഹചര്യമുണ്ടെന്നാണ് മനശാസ്ത്ര വിദഗ്ധരുടെ വിശദീകരണം.

കഞ്ചാവ് കടത്ത് മുതല്‍ വീര്യമേറിയ മയക്കുമരുന്ന് വില്‍പന വരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന 80 ശതമാനം കേസുകളിലും വിദ്യാര്‍ഥികള്‍ പ്രതികളാകുന്നതായാണ് കണക്കുകള്‍. ഹൈസ്കൂള്‍ തലം മുതൽ പ്രൊഫഷണല്‍ കാമ്പസുകളിലുള്ളവർ വരെയുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. സിഗരറ്റില്‍ തുടങ്ങി കഞ്ചാവിലേക്കും മറ്റ് മയക്കുമരുന്നുകളിലേക്കും ഇവയുടെ വില്പ‍നയിലേക്കും എത്തുന്നവരാണ് അധികവും. മയക്കുമരുന്നിനായി പണമുണ്ടാക്കുന്നതിനാണ് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പനക്കാരായി കുട്ടികള്‍ മാറുന്നത്.

വീട്ടിലെ സാഹചര്യവും കൂട്ടുകെട്ടും സിനിമയുടെയും മറ്റും സ്വാധീനവുമാണ് കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്നതെന്നാണ് അനുഭവങ്ങള്‍. കുട്ടികള്‍ക്കായി ബൈക്കും വിലകൂടിയ മൊബൈല്‍ ഫോണും വാഗ്ദാനം ചെയ്ത് വന്‍മയക്കുമരുന്ന് ലോബിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവരമുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News