ദേശീയപാതാ വികസനത്തിനെതിരെ സമരം ശക്തമാക്കും
45 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിച്ചാല്‍ മലപ്പുറം ജില്ലയില്‍മാത്രം 25000ത്തില്‍ അധികം കുടുംബങ്ങള്‍ കുടിയിറക്കപെടും...
45 മീറ്റര്‍ വീതിയില്‍ ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ദേശീയ പാത ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. ഈ മാസം അവസാനത്തോടെ സര്‍വ്വേ നടപടികള്‍ തുടങ്ങാന്‍ പോകുന്ന പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കുന്നത്. മലപ്പുറം പുത്തനത്താണിയില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
45 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കാന്‍ അനുവദിക്കിലെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍. ഈ മാസം അവസാനത്തില്‍ തുടങ്ങുന്ന സര്‍വ്വേ നടപടികള്‍ തടയുവാനും ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലകമ്മറ്റി യോഗത്തില്‍ തീരുമാനമായി.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ചുകൂട്ടും. 30മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിക്കുന്നതിന് തടസ്സം നില്‍ക്കില്ല. എന്നാല്‍ നഷ്ടപരിഹാരത്തുക 2013ല്‍ നിശ്ചയിച്ചതുപ്രകാരം നല്‍കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപെട്ടു. 45 മീറ്ററില്‍ ദേശീയ പാത നിര്‍മ്മിച്ചാല്‍ മലപ്പുറം ജില്ലയില്‍മാത്രം 25000ത്തില്‍ അധികം കുടുംബങ്ങള്‍ കുടിയിറക്കപെടും. നിരവധി പാടങ്ങളും, ജലാശയങ്ങളും ഇല്ലാതാക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.