സി എന്‍ ബാലകൃഷ്ണനെതിരായ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരായ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചു.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരായ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. മന്ത്രിയുടെ ഓഫീസിലേക്ക് പണം നല്‍കിയതിനെ പറ്റി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. അടുത്ത മാസം നാലിന് കേസ് വീണ്ടും പരിഗണിക്കും.
വിദേശമദ്യ ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി 5 കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. മലായാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടകുളം, പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് എന്നിവര്‍ നല്‍കിയ പരാതികളിന്മേല്‍ കഴിഞ്ഞ ഫെബ്രുവരി 18 നാണ് കോടതി ദ്രുതപരിശോധനക്ക് ഉത്തരവിട്ടത്. മന്ത്രി ഉള്‍പ്പെടെ 8 പേര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.