പുനരധിവാസത്തിന് പണം നല്‍കിയില്ല; ആദിവാസികള്‍ കൊടുംവനത്തിലേക്ക് തിരിച്ചുപോയി

Update: 2018-03-16 13:20 GMT
Editor : Sithara
പുനരധിവാസത്തിന് പണം നല്‍കിയില്ല; ആദിവാസികള്‍ കൊടുംവനത്തിലേക്ക് തിരിച്ചുപോയി
Advertising

വയനാട് കാട്ടിക്കുളം നരിമാന്തിക്കൊല്ലിയിലെ കൊടുംവനത്തിനുള്ളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചിരുന്ന ആദിവാസികള്‍ വീണ്ടും അതേ കോളനിയില്‍ താമസം തുടങ്ങി.

വയനാട് കാട്ടിക്കുളം നരിമാന്തിക്കൊല്ലിയിലെ കൊടുംവനത്തിനുള്ളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചിരുന്ന ആദിവാസികള്‍ വീണ്ടും അതേ കോളനിയില്‍ താമസം തുടങ്ങി. വന്യജീവികള്‍ക്ക് നടുവിലാണ് ഇവര്‍ ഇപ്പോള്‍ പാര്‍ക്കുന്നത്. പുനരധിവാസ പാക്കേജില്‍ പ്രഖ്യാപിച്ചിരുന്ന പണം പട്ടിക വര്‍ഗ വകുപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണ് 21 കുടുംബങ്ങള്‍ക്ക് വീണ്ടും കാടുകയറേണ്ടി വന്നത്. മീഡിയവണ്‍ എക്സ്ക്ലുസീവ്.

Full View

കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യമുള്ള നരിമാന്തിക്കൊല്ലിയില്‍ നിന്നും 2014ലാണ് ആദിവാസികളെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്ക് നല്‍കാനായി 7 കോടി 40 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാല് വര്‍ഷമായിട്ടും സ്ഥലം വിട്ടുപോയ ആദിവാസികള്‍ക്ക് പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് 21 കുടുംബങ്ങള്‍ കൊടുംകാട്ടിലേക്ക് തിരിച്ചെത്തിയത്. ഇനി തങ്ങളുടെ ജീവന് അപകടം സംഭവിച്ചാല്‍ അധികൃതര്‍ ഉത്തരം പറയേണ്ടിവരുമെന്ന് ആദിവാസികള്‍ പറയുന്നു.

ജനിച്ചുവളര്‍ന്ന വീടും കൃഷിയിടവുമെല്ലാം ഉപേക്ഷിച്ചാണ് ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാടിറങ്ങിയിരുന്നത്. ഇതിനടുത്തുള്ള ഈശ്വരക്കൊല്ലിയിലെ 7 കുടുംബങ്ങള്‍ക്കും പണം ലഭിച്ചിട്ടില്ല. ഈ രണ്ട് കോളനിയിലെയും കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി ആറുലക്ഷംരൂപ വീതം നല്‍കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതും പാഴ്‍വാക്കായതിനെ തുടര്‍ന്നാണ് ആദിവാസികള്‍ കാടുകയറി സമരം ചെയ്യാന്‍ തീരുമാനിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News