കലാമിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്
കലാമിനോടുള്ള ആദരസൂചകമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെറ്റര്‍ഫാംസ് എന്ന സംഘടന പുസ്‌തകം പുറത്തിറക്കി.
ഇന്ന് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്‌ദുല്‍ കലാമിന്റെ ഒന്നാം ചരമവാര്‍ഷികം. കലാമിനോടുള്ള ആദരസൂചകമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെറ്റര്‍ഫാംസ് എന്ന സംഘടന പുസ്‌തകം പുറത്തിറക്കി. രാജ്യത്തെ 200 നഗരങ്ങളില്‍ നിന്നുള്ളവര്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റുകാര്‍ഡുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വപ്നം കാണുക, അത് യാഥാര്‍ഥ്യമാക്കുക. വലിയ ലക്ഷ്യങ്ങളുണ്ടാകണമെന്ന് പഠിപ്പിച്ച ജനങ്ങളുടെ രാഷ്ട്രപതി. ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ് പിന്നിടുമ്പോഴും അദ്ദേഹം പകര്‍ന്നുതന്ന ആശയങ്ങളും ആദര്‍ശങ്ങളും ഇന്നും പ്രസക്തമാണ്.
കലാമിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലാമിന്റെ ജന്മസ്ഥലമായ തമിഴ്നാട്ടിലെ രാമേശ്വരത്തും വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. ആറടി ഉയരമുള്ള കലാമിന്റെ പ്രതിമ അനാച്ഛാദനം, സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം എന്നിവയാണ് പ്രധാന പരിപാടികള്‍. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
കലാമിനോടുള്ള ആദരസൂചകമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെറ്റര്‍ഫാംസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ 'ഡിയര്‍ കലാം സര്‍' എന്ന പേരില്‍ പുസ്തകം പുറത്തിറക്കി. രാജ്യത്തെ 200 നഗരങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് എഴുതി യ 358 പോസ്റ്റ്കാര്‍ഡുകളാണ് പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു കലാം.