ഓടക്കുഴലില്‍ നാദവിസ്മയം തീര്‍ത്ത് മത്സരാര്‍ഥികള്‍

Update: 2018-03-19 01:20 GMT
Editor : Muhsina
ഓടക്കുഴലില്‍ നാദവിസ്മയം തീര്‍ത്ത് മത്സരാര്‍ഥികള്‍
Advertising

ഇത്തവണ നിറഞ്ഞ സദസില്‍ കണ്ട പ്രകടനത്തിലൊന്നായിരുന്നു ഓടക്കുഴല്‍ വായന. മത്സരാര്‍ഥികള്‍ കീര്‍ത്തനങ്ങള്‍ വായിച്ച് സദസിനെ കയ്യിലെടുത്തു. എല്ലാ പ്രകടനങ്ങളും..

ഇത്തവണ നിറഞ്ഞ സദസില്‍ കണ്ട പ്രകടനത്തിലൊന്നായിരുന്നു ഓടക്കുഴല്‍ വായന. മത്സരാര്‍ഥികള്‍ കീര്‍ത്തനങ്ങള്‍ വായിച്ച് സദസിനെ കയ്യിലെടുത്തു. എല്ലാ പ്രകടനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്ന് കാണികളും പറഞ്ഞു.

Full View

വേദി ഒന്‍പത് കുടമുല്ല. അതെ പേരിനെപോലെ അത്രത്തോളം ചെറുതായിരുന്നു വേദി. നൂറോളം പേര്‍ക്ക് കഷ്ടിച്ചിരിക്കാം. വേദിയുടെ കഥയല്ല കേട്ടോ വേണുനാദത്തിന്‍റെ കഥയാണ്. ഹയര്‍ സെകക്കന്‍ററി വിഭാഗം ഓടക്കുഴല്‍ വായന യയില്‍ മത്സരാര്‍ഥികള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ കമ്ടു നിന്നവര്‍ക്ക് തയാട്ടാതിരിക്കാനും താളം പിടിക്കാതിരിക്കാനുമായില്ല. ആദ്യം നടന്ന ഹൈസ്ക്കൂള്‍ വിഭാഗത്തിന്‍റെ പ്രകടനത്തേക്കാള്‍ മികച്ചുനിന്ന പ്രകടനമായിരുന്നു ഹയര്‍ സെക്കന്‍ററിയിലേതെന്നാണ് ആസ്വാദകര്‍ പറയുന്നത്.

വേദി ചെറുതായിരുന്നെങ്കിലും ഓടക്കുഴല്‍ നാദം നാലു ചുവരുകള്‍ ഭേദിച്ച് പുറത്തെത്തിയതോടെ ആസ്വാദകര്‍ നിന്നും മത്സരം വീക്ഷിച്ചു. എന്തായാലും ഓരോ വര്‍ഷം കൂടുന്തോറും മത്സസരത്തിന്‍റെ നിലവാരം ഉയരുന്നു എന്നത് ആശ്വസിക്കാവുന്ന കാര്യമാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News