ഉത്തരവ് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കലക്ടര്‍
Update: 2018-04-07 08:06 GMT
വെടിക്കെട്ടിന് അനുമതി നിഷേധിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കൊല്ലം ജില്ലാ കലക്ടര്‍
വെടിക്കെട്ടിന് അനുമതി നിഷേധിച്ച ഉത്തരവ് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കൊല്ലം ജില്ലാ കലക്ടര്‍. പൊലീസിന്റെ സാന്നിധ്യത്തിലാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
വെടിക്കെട്ടിനായുള്ള അനുമതിക്കായി തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും കലക്ടര്‍ മീഡിയവണിനോട് പറഞ്ഞു.