കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കും: മുഖ്യമന്ത്രി

Update: 2018-04-09 07:07 GMT
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കും: മുഖ്യമന്ത്രി
Advertising

സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്ന് പിണറായി

Full View

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുള്ളവര്‍ക്ക് പുനരധിവാസവും ഉറപ്പ് വരുത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂമി ലഭ്യമാക്കാന്‍ ഭൂ ഉടമകളുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ബലപ്രയോഗത്തിന് സര്‍ക്കാര്‍ ശ്രമിക്കില്ല. നിലവില്‍ റണ്‍വേയുടെ അറ്റകുറ്റ പണി പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളം വികസനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി എയര്‍ പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ നല്‍കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പിണറായി പറഞ്ഞു.

വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി ലഭിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ നടത്താനാവും. ഭൂ ഉടമകളുമായി സൌഹാര്‍ദ്ദപരമായ സംഭാഷണം നടത്തുന്നതിന് ഹാജിമാരുടെയും കുടുംബാംഗങ്ങളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News