അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കടലില്‍ ശയനസമരം നടത്തി ലൈഫ് ഗാര്‍ഡുമാര്‍

Update: 2018-04-09 02:52 GMT
Editor : Jaisy
അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി കടലില്‍ ശയനസമരം നടത്തി ലൈഫ് ഗാര്‍ഡുമാര്‍
Advertising

കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാര്‍ഡുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ കടല്‍ ശയനസമരം നടത്തി പ്രതിഷേധിച്ചത്

അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പലതരം സമരങ്ങള്‍ക്ക് നാം സാക്ഷിയായിട്ടുണ്ട്.എന്നാല്‍ കടലില്‍ ഇറങ്ങിയുളള ഒരു സമര കാഴ്ച അപൂര്‍വ്വ മായിരിക്കും. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാര്‍ഡുമാരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ കടല്‍ ശയനസമരം നടത്തി പ്രതിഷേധിച്ചത്.

Full View

തിരയില്‍ പെട്ടുപോയ നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്‍പിന്‍ നോക്കാതെ കടലിലേക്ക് എടുത്ത് ചാടുന്ന ഇവര്‍ ഇന്നലെ കടലിലിറങ്ങിയത് പക്ഷെ,സ്വന്തം ജീവിതം സുരക്ഷിതമാക്കണമെന്ന ആവശ്യമുന്നയിച്ചാണ്.സംസ്ഥാനത്തെ 23 ബീച്ചുകളിലായി ജോലി ചെയ്യുന്ന 140 ലൈഫ് ഗാര്‍ഡുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വരും ദിവസങ്ങളില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പയ്യാമ്പലം ബീച്ചിലെ 10 ലൈഫ് ഗാര്‍ഡുമാര്‍ കടലില്‍ ജലശയന സമരം നടത്തിയത്. കേരളത്തിലെ വിവിധ ബീച്ചുകളില്‍ ദിനം പ്രതിയെത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്ന ഇവര്‍ക്ക് ജോലി സ്ഥിരതയോ മറ്റ് ആനുകൂല്യങ്ങളോ നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നാണ് ഇവരുടെ പരാതി. ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും സര്‍ക്കാര്‍ വെട്ടിക്കുറച്ചതായും ഇവര്‍ പറയുന്നു.കഴിഞ്ഞ ദിവസം കോവളം,ചെറായി ബീച്ചുകളിലും ലൈഫ് ഗാര്‍ഡുമാര്‍ സമാന രീതിയില്‍ പ്രതിഷേധിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News