ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ ഭിന്നിപ്പ്; കൂടുതല്‍ പേര്‍ സമിതി വിടുമെന്ന് സൂചന
സമിതി ഇടതുപക്ഷത്തിന്റെ ഘടകകക്ഷി ആയെന്ന്
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ ഭിന്നത രൂക്ഷമാകുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി സമിതി നേതാക്കളും സമിതി വിട്ടവരും പരസ്യമായി രംഗത്ത് വന്നു. സമിതിയിലെ ഭിന്നിപ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇടതു പക്ഷം.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍ നിന്ന് ചിലര്‍ രാജിവെച്ചിരുന്നു. എന്നാല്‍ രാജിവെച്ചവര്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലായെന്ന നിലപാട് ആണ് സമിതിക്ക് ഉള്ളത്.
ജോയിസ് ജോര്‍ജ്ജിന്റെ പ്രസ്താവനക്ക് പിന്നാലെ സമിതിയുടെ സമരപരിപാടികളില്‍ തങ്ങള്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിയാണ് സമിതി വിട്ടവര്‍ മാധ്യമങ്ങളെ കണ്ടത്.
സമിതി ഇടതുപക്ഷത്തിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്നുവെന്നും വര്‍ഗ്ഗീയമായി ചിന്തിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമിതി രക്ഷാധികാരി ആര്‍ മണികുട്ടനെ ഇടതു പിന്തുണയോടെ സ്ഥാനാര്‍ഥിയാക്കാന്‍ സമിതിയില്‍ ധാരണ ഉണ്ടായിരുന്നതായും അത് ചിലര്‍ അട്ടിമറിക്കുകയുമായിരുന്നുവെന്നുമാണ് സമിതി വിട്ടവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സമിതിയില്‍ ഉണ്ടായ പൊട്ടിത്തെറിയെ ഗൌരവത്തില്‍ തന്നെയാണ് ഇടതു മുന്നണി കാണുന്നത്. ഇടുക്കി നിയോജകമണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള സമിതിയുടെ പിന്തുണ ഇടതുമുന്നണിക്കാണ്.