ശൌച്യാലയവും കുടിവെള്ളവും ഇപ്പോഴും അന്യമായ കൂവണക്കുന്ന് ആദിവാസി കോളനി
കുട്ടികള്‍ അടക്കം നൂറിലധികം പേര്‍. സ്ത്രീകളും കുട്ടികളുമടക്കം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിയ്ക്കുന്നത്, അടുത്തുള്ള തോട്ടങ്ങളിലാണ്.
ഏതു നിമിഷവും തകര്‍ന്നു വീഴാറായ മൂന്ന് കൂരകള്‍ക്കുള്ളില്‍ കഴിയുന്നത്, കുട്ടികളടക്കം നൂറിലധികം പേര്‍. വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കൂവണക്കുന്ന് ആദിവാസി കോളനിയുടെ അവസ്ഥയാണിത്. ശൌച്യാലയവും കുടിവെള്ളവും ഇവര്‍ക്ക് ഇപ്പോഴും അന്യമാണ്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമുണ്ടാകാത്തതാണ് കോളനി മൂപ്പനായ ചെടയന്റെ ഈ രോഷപ്രകടനത്തിനു കാരണം. ഇരുപത് സെന്റ് സ്ഥലത്ത് മൂന്ന് കൂരകള്‍. ഇതില്‍ കഴിയുന്നത് കുട്ടികള്‍ അടക്കം നൂറിലധികം പേര്‍. സ്ത്രീകളും കുട്ടികളുമടക്കം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിയ്ക്കുന്നത്, അടുത്തുള്ള തോട്ടങ്ങളിലാണ്. നാടെങ്ങും ശൌച്യാലയങ്ങളെ കുറിച്ച് ചിന്തിയ്ക്കാന്‍ ആഹ്വാനം ചെയ്യുന്പോഴാണ് ഇങ്ങിവിടെ വയനാട്ടില്‍ ഒരു ആദിവാസി കോളനിയ്ക്ക് ഈ ദുരവസ്ഥ.
മഴ പെയ്താല്‍ അഴുക്കുവെള്ളം കിണറ്റിലേയ്ക്ക് ഇറങ്ങും. ഈ വെള്ളമാണ് ഇവര്‍ കുടിയ്ക്കുന്നത്. സഞ്ചാര യോഗ്യമായ റോഡില്ല. അസുഖം വന്നാല്‍ ആളുകളെ എടുത്ത് റോഡില്‍ എത്തിയ്ക്കണം. അധികാരികള്‍ക്കു മുന്‍പില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ എത്തിയ്ക്കാന്‍ പോലും ഇവര്‍ക്കിനിയും ആയിട്ടില്ല.