കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്സുമാരുടെ നിരാഹാര സമരം

Update: 2018-04-15 15:48 GMT
Editor : Muhsina
കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്സുമാരുടെ നിരാഹാര സമരം
Advertising

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 71 ദിവസം പിന്നിട്ടിട്ടും മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് നഴ്സുമാര്‍ കടന്നത്...

കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. 71 ദിവസം പിന്നിട്ടിട്ടും മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് നഴ്സുമാര്‍ കടന്നത്.

Full View

ചര്‍ച്ചകള്‍ പലത് നടന്നുവെങ്കിലും സമരം ചെയ്തവരെ തിരിച്ചെടുക്കില്ലെന്ന നിലപാട് ഭാരത് ആശുപത്രി മാനേജ്മെന്റ് തുടരുകയാണ്. ഈ ‍സാഹചര്യത്തിലാണ് സമരത്തിന്റെ രൂപം മാറ്റാന്‍ നഴ്സുമാര്‍ തീരുമാനിച്ചത്. ഒരോരുത്തര്‍ വീതം മരണം വരെ നിരാഹാരമിരിക്കാനാണ് പുതിയ തീരുമാനം. ഭാരത് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന മായ എന്ന നഴ്സാണ് ആദ്യം നിരാഹരം ഇരിക്കാന്‍ തയ്യാറായത്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം ഇരിക്കുമെന്നാണ് മായ പറയുന്നത്.

മഴയും കാറ്റുമെല്ലാം അവഗണിച്ച് പിഞ്ചുകുഞ്ഞുങ്ങളേയും കയ്യിലെടുത്താണ് നഴ്സുമാര്‍ ഈ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ സമരം ചെയ്ത 58 നഴ്സുമാരാരും ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ തന്നെയാണ് മാനേജ്മെന്റ്. ഹൈക്കോടതിയും ലേബര്‍ കമ്മിഷണറും ഇടപെട്ടിട്ടും യാതൊരു ഫലവും ഉണ്ടായില്ല.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News