കോഴിക്കോട് പോളി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം

Update: 2018-04-21 14:18 GMT
Editor : Alwyn K Jose
കോഴിക്കോട് പോളി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം
Advertising

കള്ളംതോട് കെഎംസിടി പോളിടെക്നിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് നിസ്മല്‍ മന്‍സൂറിനെ മര്‍ദനമേറ്റ പരിക്കുകളോടെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Full View

കോഴിക്കോട് കുന്ദമംഗലത്ത് പോളിടെക്നിക് വിദ്യാര്‍ഥിയെ സീനിയേഴ്സ് റാഗ് ചെയ്തതായി പരാതി. കള്ളംതോട് കെഎംസിടി പോളിടെക്നിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് നിസ്മല്‍ മന്‍സൂറിനെ മര്‍ദനമേറ്റ പരിക്കുകളോടെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ റാഗിങ് നടന്നതായി അറിയില്ലെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.

കള്ളംതോട് പോളിടെക്നിക് കോളജിലെ രണ്ടാം വര്‍ഷം ഡി ആര്‍ക്ക് വിദ്യാര്‍ഥിയായ മുഹമ്മദ് നിസ്മല്‍ മന്‍സൂറിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തെന്നാണ് പരാതി. മന്‍സൂറിനോട് താടി വടിച്ച് ക്ലാസില്‍ വന്നാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാത്തതിനാലായിരുന്നു മര്‍ദനം. മന്‍സൂറിന്റെ സഹപാഠികള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. മര്‍ദനമേറ്റ് അവശനായ മന്‍സൂറിനെ കൂടെയുണ്ടായിരുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍‌ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഗിങ് നടന്നതായി അറിയില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News