പിണറായി വിജയന് കോഴിക്കോട് കോര്‍പ്പറേഷന്റെ സ്വീകരണം

Update: 2018-04-22 05:00 GMT
പിണറായി വിജയന് കോഴിക്കോട് കോര്‍പ്പറേഷന്റെ സ്വീകരണം
Advertising

പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ സ്വീകരണം നല്‍കി. സംസ്ഥാനത്തിന്റെ വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താത്ത നിലപാടാണ് കേന്ദ്രസര്‍ക്കാറിനുളളതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചു.

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് പിണറായി വിജയന് സ്വീകരണം നല്‍കുന്നത്. കോഴിക്കോട് നഗരത്തിന്റെ വികസനത്തിനാവശ്യമായ 12 കര്‍മ്മ പദ്ധതികള്‍ അടങ്ങുന്ന നിവേദനം പിണറായി വിജയന് സമര്‍പ്പിച്ചു. കെഎസ്‌യുഡിപി പദ്ധതിയുടെ കാലാവധി നീട്ടണമെന്ന കോര്‍പ്പറേഷന്റെ ആവശ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

സംസ്ഥാനത്തിന്റ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ സമീപനമാണുളളതെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വാശ്രയപ്രശ്‌നത്തിലെ സംസ്ഥാനസര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ച യോഗത്തില്‍ ബിജെപി പങ്കെടുത്തു.

Tags:    

Similar News