യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകളില്‍ ഇന്ന് അന്തിമ ധാരണ

Update: 2018-04-22 16:28 GMT
Editor : admin
യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകളില്‍ ഇന്ന് അന്തിമ ധാരണ
Advertising

മുസ്ലിം ലീഗ്, ജെഡിയു, ആര്‍ എസ് പി കക്ഷികളുമായുളള യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകളില്‍ ഇന്ന് അന്തിമ ധാരണയായേക്കും.

Full View

മുസ്ലിം ലീഗ്, ജെഡിയു, ആര്‍ എസ് പി കക്ഷികളുമായുളള യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകളില്‍ ഇന്ന് അന്തിമ ധാരണയായേക്കും. രാവിലെ മുതല്‍ ക്ലിഫ് ഹൌസ് കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ച. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ചുരുക്കാനായി കെ പി സി സി തെരഞ്ഞെടുപ്പ് കമ്മറ്റിയും ഇന്ന് ചേരും.

എല്ലാ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഇന്നോടുകൂടി പൂര്‍ത്തിയാക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുടെ അസൌകര്യം ചര്‍ച്ച മാറ്റിവെക്കാന്‍ കാരണമായി. ഇരു പാര്‍ട്ടികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്താനാണ് സാധ്യത. ഇന്ന് രാവിലെ 11 ന് ജെ ഡി യുവുമായും 12 ന് ആര്‍ എസ് പിയുമായും ചര്‍ച്ച നടത്തും. തിരുവിതാംകൂര്‍ കൊച്ചി മേഖലയില്‍ മത്സരസാധ്യതയുള്ള ഒരു സീറ്റ് ജെ ഡി യുവിന് നല്‍കിയേക്കുമെന്നാണ് സൂചന. ആര്‍ എസ് പി ക്ക് സിറ്റിങ് സീറ്റുകളെ കൂടാതെ അരുവിക്കരക്ക് പകരം ആറ്റിങ്ങലും മലബാര്‍ മേഖലയില്‍ ഒരു സീറ്റ് നല്‍കാനാണ് സാധ്യത. മുസ്ലിം ലീഗുമായി ഫോണില്‍ ആശയ വിനിമയം നടത്തിയേക്കും. ഇരവിപുരത്ത് പകരം സീറ്റ് മാത്രമാണ് ഇനി ലീഗുമായി ധാരണയാകേണ്ടത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ചുരുക്കുന്നതിനായി മുഖ്യമന്ത്രി കെ പി സി സി പ്രസിഡന്റ് ആഭ്യന്തരമന്ത്രി എന്നിവര്‍ രാവിലെ 9 ന് കെ പി സി സിയില്‍ യോഗം ചേരും. ചുരുക്കിയ ലിസ്റ്റ് വൈകിട്ട് 4 ന് കെ പി സി സി തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ വെച്ച് അംഗീകരിക്കും. നേതാക്കളുടെ ഡല്‍ഹിയാത്ര തിങ്കളാഴ്ച ഉണ്ടാകാനാണ് ഇപ്പോഴത്തെ സാധ്യത.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News