ഇടുക്കിയില്‍ വര്‍ഷകാല കെടുതികള്‍ തടയുന്നതിന് ഉന്നതതല യോഗം
വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
ഇടുക്കിയില്‍ വര്‍ഷകാല കെടുതികള്‍ തടയുന്നതിന്‍റെ ഭാഗമായി മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.
വര്‍ഷകാലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം ജീവഹാനിയും കൃഷിനാശവും ഉള്‍പ്പെടെ വന്‍ നാശനഷ്ടങ്ങള്‍ക്കാണ് ഇടുക്കി സാക്ഷ്യം വഹിക്കാറുള്ളത്. ഗതാഗത തടസ്സവും വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ തകരാറും പലപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകാറുമുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് വര്‍ഷകാലാരംഭത്തിന് മുമ്പ് തന്നെ ജില്ലയിലെ വിവിധ വകുപ്പ് തലവന്‍മാരുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാലാവസ്ഥയെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും കണ്‍ട്രോള്‍ റൂമുകള്‍ ധാരാളമായി തുറക്കുകയും ചെയ്യും. മഴക്കാല രോഗങ്ങള്‍ തടയാനാവശ്യമായ മരുന്നും മറ്റ് സൌകര്യങ്ങളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പിനിടയിലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്