കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമെന്ന് ഋഷിരാജ് സിംഗ്

Update: 2018-04-25 04:39 GMT
Editor : Jaisy
കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമെന്ന് ഋഷിരാജ് സിംഗ്
Advertising

കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകളെത്തുന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ്

കൊച്ചിനഗരത്തിലെ സമ്പന്ന നിശാ പാര്‍ട്ടികളില്‍ വീര്യം കൂടിയ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന് എക്സൈസ് കമ്മീഷണര്‍
ഋഷിരാജ് സിങ് . കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകളെത്തുന്നത് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ്. അവയുടെ ഓണ്‍ലൈന്‍ വിപണിയും സജീവമാണ്. എന്നാല്‍ ഓണ്‍ലൈന്‍ വിപണം തടയാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്ന് ഋഷിരാജ്സിങ് മീഡിയവണിനോട് പറഞ്ഞു.

ലഹരിമരുന്നുപയോഗത്തില്‍ രാജ്യത്തെ പട്ടണങ്ങളില്‍ മൂന്നാം സ്ഥാനമാണ് കൊച്ചിക്ക്. വീടുകളിലും ഫ്ളാറ്റുകളിലും ഹോട്ടലുകളിലും നടക്കുന്ന സമ്പന്ന പാര്‍ട്ടികളില്‍ ഹെറോയിന്‍,കൊക്കെയ്ന‍,സ്പീഡ് ,എക്സ്റ്റസി എന്നീ മരുന്നുകളുടെ ഉപയോഗം വ്യാപകമാണ്. ഗോവ,മുബൈ എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരു വഴിയാണ് ഇവയെത്തിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ഇവയെത്തുന്നുണ്ട്.എന്നാല്‍ ഇവയുടെ ഓണ്‍ലൈന്‍ വിപണനം തടയുകയെന്നതാണ് ഏറെ ശ്രമകരം. കഞ്ചാവ് പോലുള്ള ലഹരി മരുന്നുകളെത്തുന്നത് ടൂറിസ്റ്റ് ബസുകളിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇവയുടെ വരവ്. മയക്കുമരുന്നുകളുടെ വരവ് കണ്ടെത്താന്‍ എക്സൈസ് സംഘം ഇതരസംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.ഗോവ,ബംഗളൂരു തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News