പ്രായത്തില്‍ തളരാതെ പരീക്ഷണങ്ങള്‍; പത്താമത്തെ പേറ്റന്റ് നേടി 82കാരന്‍
82ആം വയസ്സിലും സാങ്കേതിക വിദ്യകളുടെ ലോകത്ത് ജീവിക്കുന്ന ഒരാളെ പരിചയപ്പെടാം
82ആം വയസ്സിലും സാങ്കേതിക വിദ്യകളുടെ ലോകത്ത് ജീവിക്കുന്ന ഒരാളെ പരിചയപ്പെടാം. തൃശൂർ പെരിങ്ങാവ് സ്വദേശി കെ യു വാറുണ്ണിയാണ് എൺപത്തി രണ്ടാം വയസ്സിൽ ഓട്ടോ മെബൈൽ രംഗത്തെ പത്താമത്തെ പേറ്റന്‍റ് നേടിയത്.
രാത്രി വാഹനം ഓടിക്കുമ്പോൾ എതിരെ വരുന്ന ബ്രൈറ്റ് ലൈറ്റിന്റെ അളവ് കുറക്കുന്ന അഡ്ജസ്റ്റബിൾ ഗ്ലെയർ വൈസറാണ് വാറുണ്ണിയുടെ പുതിയ പരീക്ഷണം. ഇതിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റും കിട്ടി. സാധാരണക്കാർക്ക് ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞ സംവിധാനവും വാറുണ്ണി ഒരുക്കിയിട്ടുണ്ട്.
1972ൽ ഗിയറില്ലാത്ത സ്കൂട്ടർ നിര്‍മിച്ചതിനായിരുന്നു ആദ്യ പേറ്റന്റ്. ഓട്ടോമാറ്റിക് കാർ നിര്‍മാണം ഉൾപ്പെടെ രണ്ട് പേറ്റന്‍റുകള്‍ അമേരിക്കയിലും നേടി. ചെറുപ്പം മുതല്‍ വാഹനങ്ങളോടുള്ള കമ്പമാണ് വാറുണ്ണിയെ ഓട്ടോ മെബൈൽ രംഗത്തെ നൂതന പരീക്ഷണങ്ങളിലെത്തിച്ചത്.